കോൺഗ്രസ് ഒപ്പുശേഖരണം നടത്തി
1594398
Wednesday, September 24, 2025 7:53 AM IST
ചിറ്റാരിക്കാൽ: വോട്ടു കൊള്ളക്കെതിരെ എഐസിസിയുടെ ആഹ്വാനപ്രകാരം അഞ്ചുകോടി ഒപ്പുകൾ ശേഖരിച്ച് രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന പരിപാടിക്ക് ഈസ്റ്റ് എളേരി മണ്ഡലംതല പരിപാടി കെപിസിസി മെംബർ ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ജോർജ് കരിമഠം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, തോമസ് മാത്യു, എം.കെ. ഗോപാലകൃഷ്ണൻ, മാത്യു സെബാസ്റ്റ്യൻ, മേഴ്സി മാണി, ഫിലോമിന ജോണി, ഡൊമിനിക്, ജോണി, ബാബു, മാത്യു , മനോജ്, റോയി എന്നിവർ നേതൃത്വം നൽകി.