ഒപ്പുശേഖരണ കാമ്പയിന് നടത്തി
1593903
Tuesday, September 23, 2025 1:26 AM IST
കാലിച്ചാനടുക്കം: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇലക്ഷന് കമ്മീഷനും നടത്തുന്ന വോട്ട് കൊള്ളക്കെതിരെ എഐസിസിയുടെ ആഹ്വനപ്രകാരം രാജ്യത്തൊട്ടാകെ അഞ്ചു കോടി ഒപ്പുകള്‍ ശേഖരിച്ച് ഇന്ത്യന്‍ പ്രസിഡന്റിന് നല്കുന്ന ഒപ്പുശേഖരണ കാമ്പയിന്റെ കാലിച്ചാനടുക്കം മണ്ഡലം തല ഉദ്ഘാടനം കെപിസിസി മെംബര്‍ കരിമ്പില്‍ കൃഷ്ണന് നിര്‍വഹിച്ചു.
മാണിയൂര്‍ ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. മീനാക്ഷി ബാലകൃഷ്ണന്, ബി.പി. പ്രദീപ്കുമാര്‍, മധുസൂനന്‍ ബാലൂര്‍, ലക്ഷ്മി തമ്പാന്, രാജീവന് ചീരോല്‍, പ്രകാശന് അയ്യംകാവ്, കൃഷ്ണന് പാച്ചേനി, ചന്ദ്രന് ബാനം, ബേബി പുതുപറമ്പില്‍, സുരേഷ് വളാപ്പാടി, എം. ചന്ദ്രന്, ബാബു മാണിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
എം.ജെ. ബേബി സ്വാഗതവും കെ.കെ. യൂസഫ് നന്ദിയും പറഞ്ഞു.