ബളാൽ -ചുള്ളി റോഡ് ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കണം: കോൺഗ്രസ്
1593904
Tuesday, September 23, 2025 1:26 AM IST
ബളാൽ: പഞ്ചായത്ത് ആസ്ഥാനമായ ബളാലിനെ മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്ന ബളാൽ-മരുതുംകുളം - ചുള്ളി റോഡ് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് മെക്കാഡം ടാറിംഗ് ചെയ്തു നവീകരിക്കണമെന്ന് ബളാൽ മണ്ഡലം നാലാം വാർഡ് കോൺഗ്രസ് കമ്മിറ്റി മരുതുംകുളം യൂണിറ്റ് രൂപീകരണ യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അലക്സ് നെടിയകാല ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ജോസ് വർഗീസ് അധ്യക്ഷത വഹിച്ചു. ജോർജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ശോഭ അജി, ശ്യാമള ഗോപാലകൃഷ്ണൻ , മഹേഷ് പെരിയാട്ട് . നാരായണൻ തലക്കുളം എന്നിവർ പ്രസംഗിച്ചു. ടി.വി. ചന്ദ്രൻ സ്വാഗതവും ബാബുരാജ് മരുതുംകുളം നന്ദിയും പറഞ്ഞു.