കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിന് പിന്നിലിടിച്ച് മുന്‍ പ്രവാസി മരിച്ചു
1593808
Monday, September 22, 2025 10:06 PM IST
കാസര്‍ഗോഡ്: സ്കൂട്ടറിനു പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് മുന്‍ പ്രവാസി മരിച്ചു. കളനാട് കട്ടക്കാലിലെ പയോട്ട ഹൗസില്‍ മുഹമ്മദ് അഷ്റഫ് (64) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെ കളനാട് കട്ടക്കാലിലാണ് അപകടം.
ഉദുമ ഭാഗത്തേക്ക് പോകുകയായിരുന്ന അഷ്റഫിനെ അതേ ദിശയില്‍ എത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ദേളിയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഭാര്യ: ദൈനബി. മക്കള്‍: മന്‍സൂര്‍, മൈനാസ്. മരുമക്കള്‍: റോസാന, ഫര്‍സീന. സഹോദരങ്ങള്‍: അബ്ദുള്‍ റഹ്മാന്, ഹമീദ്, റസിയ, ജമീല, പരേതരായ കുഞ്ഞബ്ദുള്ള, ഫാത്തിമ.