ദേശീയ ആയുര്‍വേദ ദിനാചരണം സംഘടിപ്പിച്ചു
1594406
Wednesday, September 24, 2025 7:54 AM IST
കാഞ്ഞങ്ങാട്: ദേശീയ ആയുര്‍വേദ ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം രാജ് റസിഡന്‍സി ഹാളില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി നിര്‍വഹിച്ചു. ഡിഎംഒ ഡോ. എ. ഇന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.
ഡോ. എ.കെ. രേഷ്മ, ഡോ. കെ. ബിന്ദു, ഡോ. എം. ഷാഹിദ്, ഡോ. റെനില്റാജ്, ഡോ. അജിത് നമ്പ്യാര്‍, വി.കെ. ഷാനിബ, ജിഷ ജോസഫ്, ആന്റണി ഓസ്റ്റിന്‍, ഡോ. റഹ്മത്തുള്ള, ഡോ. ജി.കെ. സീമ, ഡോ. ടി.എസ്. അജയകുമാര്‍ എന്നിവര്‍ പ്രംസംഗിച്ചു.
കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാല അസോസിയറ്റ് പ്രഫ. ഡോ. പദ്മേഷ് പിള്ള, മെഡിക്കല്‍ ഓഫീസര്‍ ഡോ. അഞ്ജു രാമചന്ദ്രന് എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നിഖില നാരായണന് സ്വാഗതവും സീനിയര്‍ സൂപ്രണ്ട് എ.കെ. ഗിരീഷ്കുമാര്‍ നന്ദിയും പറഞ്ഞു.
മെഡിക്കൽ ക്യാമ്പ് നടത്തി
കടുമേനി: ഈസ്റ്റ് എളേരി പഞ്ചായത്ത്, കമ്പല്ലൂർ ഗവ. ആയുർവേദ ഡിസ്പൻസറി, ജയകേരള കടുമേനി, സീനിയർ സിറ്റിസൺ ഫോറം കടുമേനി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കടുമേനി സെന്റ് മേരീസ് പാരിഷ് ഹാളിൽ ആയുർവേദ ദിനാചരണവും ആയുർവേദ മെഡിക്കൽ ക്യാമ്പും നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ പ്രശാന്ത് സെബാസ്റ്റ്യൻ, മേഴ്സി മാണി, പഞ്ചായത്ത് അംഗം സിന്ധു ടോമി, പള്ളി വികാരി ഫാ. മാത്യു വളവനാൽ, തോമസ് മാത്യു, ജോസഫ് വടക്കേപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. ഡോ. അബ്ദുൾ മുനീർ, ഡോ. കെ. രാജു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.