ബോധവത്കരണം നടത്തി
1594517
Thursday, September 25, 2025 1:04 AM IST
കോളിച്ചാൽ: ജലജന്യരോഗങ്ങൾക്കെതിരെ പനത്തടി പഞ്ചായത്ത് നടപ്പിലാക്കിവരുന്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി വാർഡുകൾ തോറും നടത്തുന്ന വാഹന പ്രചരണ സന്ദേശയാത്ര കോളിച്ചാൽ ടൗണിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ എൻ. വിൻസെന്റ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി ജസ്റ്റിൻ തങ്കച്ചൻ, വാർഡ് സാനിറ്റേഷൻ കമ്മിറ്റി അംഗം കെ.പി. സുരേഷ്, യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ചെറുപനത്തടി സെക്രട്ടറി പി.എസ്. സനൽകുമാർ, പനത്തടി ജനകീയ ആരോഗ്യ കേന്ദ്രം ജെപിഎച്ച് എൻ. സിമിമോൾ ബേബി എന്നിവർ പ്രസംഗിച്ചു.
ജെഎച്ച്ഐ എം.പി. സ്നേഹ സ്വാഗതവും ശ്രീലക്ഷ്മി രാഘവൻ നന്ദിയും പറഞ്ഞു.