കണ്ണൂർ സർവകലാശാല കബഡി സെന്റ് പയസ് കോളജിൽ
1594395
Wednesday, September 24, 2025 7:53 AM IST
രാജപുരം: 2025-26 വർഷത്തെ കണ്ണൂർ സർവകലാശാല പുരുഷ കബഡി ചാമ്പ്യൻഷിപ്പ് നാളെ രാജപുരം സെന്റ് പയസ് കോളേജിലെ മാർ കുര്യാക്കോസ് കുന്നശേരി മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ ഒന്പതിന് കായികതാരങ്ങൾ രജിസ്ട്രേഷനായി യോഗ്യതാപത്രവും കോളജ് ഐഡി കാർഡുമായി എത്തിച്ചേരേണ്ടതാണ്.
രാവിലെ 10നു പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ് ഉദ്ഘാടനം ചെയ്യും. കണ്ണൂർ സർവകലാശാല കായിക വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ഡോ. ജോ ജോസഫ് സമ്മാന വിതരണം നടത്തും. ബൽഗാവി റാണി ചെന്നമ്മ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ദക്ഷിണ മേഖലാ അന്തർ സർവകലാശാല ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യൂണിവേഴ്സിറ്റി ടീമിനെ പ്രസ്തുത ചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുക്കും.