പൊതിച്ചോറ് വിതരണവുമായി എൻഎസ്എസ് വോളന്റിയർമാർ
1594404
Wednesday, September 24, 2025 7:54 AM IST
രാജപുരം: എൻഎസ്എസ് ദിനാചരണത്തിന്റെ ഭാഗമായി രാജപുരം സെന്റ് പയസ് ടെൻത് കോളജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൊതിച്ചോറ് വിതരണം നടത്തി. കാഞ്ഞങ്ങാട് നന്മമരം ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ച് 250 ചോറുപൊതികളാണ് അശരണർക്ക് വിതരണം ചെയ്തത്.
പ്രോഗ്രാം ഓഫീസർമാരായ അതുല്യ കുര്യാക്കോസ്, ഡോ. അഖിൽ തോമസ്, വോളന്റിയർമാരായ ജി.എസ്. രൂപേഷ്, അൽജോ സന്തോഷ്, ആദിത്യ ചന്ദ്രൻ, നവനീത് എം. നായർ, എം. ഹിമ, ദിൽന സുരേഷ്, ശ്രാവണ സുരേഷ്, ടി.എസ്. അനഘ, മോഹിത്ത് രാജ് കൊട്രച്ചാൽ എന്നിവർ നേതൃത്വം നൽകി.