സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം
1594405
Wednesday, September 24, 2025 7:54 AM IST
കാലിക്കടവ്: കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഒക്ടോബർ 14, 15 തീയതികളിൽ കാലിക്കടവ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടക്കും. സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി നിർവഹിച്ചു. കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ടി.വി. ബാലൻ മുഖ്യാതിഥിയായിരുന്നു. കെ.വി. ഷിബു, പി. കുഞ്ഞമ്പു, കെ.കെ. ഹംസ, രാധാകൃഷ്ണൻ ചിത്ര, മുരളീധരൻ ജവഹർ, ബാലൻ ബളാംതോട്, ഫിറോസ് പടിഞ്ഞാർ, പ്രഭാകരൻ പഞ്ചമി, നാസർ മുനമ്പം, സുരേഷ് വെള്ളിക്കോത്ത്, ഹനീഫ കരിങ്ങൽപ്പള്ളം, അഷ്റഫ് കാഫില, സുകുമാർ കൊപ്പള, റസാഖ് ഇശൽ, ജലാൽ അബ്ദുള്ള, മൂസ പരപ്പ, പി. പുഷ്പരാജ് എന്നിവർ പ്രസംഗിച്ചു.