സ്പെല്ലിംഗ് ബി മത്സരം നടത്തി
1594401
Wednesday, September 24, 2025 7:53 AM IST
മാലോം: വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ആഭിമുഖ്യത്തിൽ സ്പെല്ലിംഗ് ബി മത്സരം സംഘടിപ്പിച്ചു. മാലോം സെന്റ് ജോർജ് ഫൊറോന അസി. വികാരി ഫാ. നിതിൻ ചെറുനിലത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ടീന എസ്എബിഎസ് അധ്യക്ഷത വഹിച്ചു. അങ്ങാടിക്കടവ് ഡോൺബോസ്കോ കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി ദീപ ദിവാകർ മത്സരം നയിച്ചു.
ജോസ് പ്രകാശ്, ഷിനോജ് എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി അറുപതോളം കുട്ടികൾ പങ്കെടുത്തു. വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് സ്കൂളിലെ ജൊവാൻ ജോസഫ്, തോമാപുരം സെന്റ് തോമസ് എച്ച്എസ്എസിലെ അൻസ എലീസ, ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആൽഫിയ സ്റ്റിനോ എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി.