കായികമേളയ്ക്കിടെ നാലാംക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു
1594092
Tuesday, September 23, 2025 10:19 PM IST
ഉപ്പള: സ്കൂള്‍ കായികമേളയ്ക്കിടെ നാലാംക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. മംഗല്പാടി ജിബിഎല്‍പി സ്കൂള്‍ വിദ്യാര്‍ഥിയും ഉത്തര്‍പ്രദേശ് മുര്‍ഷിദാബാദ് സ്വദേശി ഇന്‍സാഫ് അലിയുടെ മകനുമായ ഹസന് റാസ (ഒമ്പത്) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.