ഈസ്റ്റ് എളേരി പഞ്ചായത്ത് വികസന സദസ് നടത്തി
1594403
Wednesday, September 24, 2025 7:53 AM IST
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്ത് വികസന സദസ് ചിറ്റാരിക്കാൽ വെള്ളിയേപ്പള്ളി ഓഡിറ്റോറിയത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്ത് അംഗം ജോമോൻ ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി, സ്ഥിരം സമിതി അധ്യക്ഷരായ കെ. കെ. മോഹനൻ, മേഴ്സി മാണി, പ്രശാന്ത് സെബാസ്റ്റ്യൻ, അംഗങ്ങളായ സോണിയ വേലായുധൻ, തേജസ് ഷിന്റോ, വി.ബി. ബാലചന്ദ്രൻ, ഷേർളി ചീങ്കല്ലേൽ, പി.വി. സതീദേവി, സിന്ധു ടോമി, നേതാക്കളായ ജോർജ് കരിമഠം, എൻ.വി. ശിവദാസൻ, ടി.ഡി. ജോണി, ചെറിയാൻ മടുക്കാങ്കൽ, കുര്യാക്കോസ് പുളിക്കപ്പടവിൽ, പഞ്ചായത്ത് സെക്രട്ടറി വി. ജഗദീഷ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദർശനവും വിവിധ മേഖലകളിൽ സംഭാവനകൾ നൽകിയവർക്കുള്ള ആദരവും നടന്നു. വികസന സദസിന് മുന്നോടിയായി ചിറ്റാരിക്കാൽ ടൗണിൽ നടന്ന വിളംബര ഘോഷയാത്രയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.