ബേക്കല്‍ പുതിയ കടപ്പുറം ശുചീകരിച്ചു
1593630
Monday, September 22, 2025 12:44 AM IST
ബേക്കല്‍: അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തിന്റെ ഭാഗമായി പരിസ്ഥിതി വനം മന്ത്രാലയം, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ നേതൃത്വത്തില്‍ നെഹ്റു കോളജ് എന്‍എസ്എസ് വോളണ്ടിയര്‍മാര്‍, പള്ളിക്കര പഞ്ചായത്ത് ഹരിതകര്‍മസേന, ഡിടിപിസി ക്ലീന്‍ ഡെസ്റ്റിനേഷന്‍ സ്റ്റാഫ് എന്നിവരുടെ സഹകരന്നത്തോടെ ബേക്കല്‍ പുതിയ കടപ്പുറം ശുചീകരിച്ചു.
പഞ്ചായത്ത് വൈസ്പ്രസിഡന്റ് നസ്മിന് വഹാബ് ഉദ്ഘാടനം ചെയ്തു.
ക്ലീന്‍ ഡ്രൈവ് നോഡല്‍ ഓഫീസര്‍ എ. വിസ്മയ, ബിആര്‍ഡിസി മനേജര്‍ പ്രസാദ്, പഞ്ചായത്ത് സെക്രട്ടറി മനോജ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരായ ടി.വി. ആദര്‍ശ്, ഡോ. സൂര്യ നായര്‍, ടി.വി. സിദ്ധാര്‍ഥ്, നീരജ് എന്നിവര്‍ നേതൃത്വം നല്കി.
ശേഖരിച്ച 952 കിലോ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഗ്രീന്‍ വേംസ് എന്ന സ്ഥാപനത്തിന് റീസൈക്കിള്‍ ചെയ്യാനായി കൈമാറി.