കാറിടിച്ച് യാത്രക്കാരായ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു; പരിഭ്രാന്തനായ ഓട്ടോഡ്രൈവര്‍ ജീവനൊടുക്കി
1594434
Wednesday, September 24, 2025 10:05 PM IST
കുറ്റിക്കോല്‍: നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലിടിച്ച് യാത്രക്കാരായ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതിനു പിന്നാലെ പരിഭ്രാന്തനായ ഓട്ടോഡ്രൈവര്‍ ആസിഡ് കുടിച്ച് ജീവനൊടുക്കി. ദേലംപാടി അഡൂര്‍ വട്ടംതട്ടയിലെ സി. അനീഷ് (42) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം ബേത്തൂര്‍പാറ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപമാണ് അപകടമുണ്ടായത്.
സ്കൂള്‍ കുട്ടികളുമായി ബേത്തൂര്പാറയില്നിന്നും പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷക്ക് പിറകില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിക്കുകയിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെ പിന്‍ഭാഗം തകര്‍ന്ന് മൂന്നു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.
ഇതിനു തൊട്ടുപിന്നാലെ ഓട്ടോയിലുണ്ടായിരുന്ന ആസിഡ് എടുത്തുകുടിച്ച് അനീഷ് ജീവനൊടുക്കുകയായിരുന്നു. പള്ളഞ്ചിയിലെ പരേതനായ ശേഖരന് നായർ-കമലാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: വീണ (കാര്‍വാര്‍). മക്കള്‍: ധീരവ്, ആരവ്.