കാപ്പ കേസ് പ്രതി അറസ്റ്റില്‍
1594515
Thursday, September 25, 2025 1:04 AM IST
അമ്പലത്തറ: ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന കാപ്പ കേസില്‍ ഉള്‍പ്പെട്ട കുപ്രസിദ്ധ ക്രിമിനലും മയക്കുമരുന്ന് കച്ചവടക്കാരനുമായ പ്രതിയെ അമ്പലത്തറ പോലീസ് പിടികൂടി ജയിലില്‍ അടച്ചു. ഏഴാംമൈല്‍ കായലടുക്കത്തെ റംഷീദ് എന്ന കിച്ചു (33) ആണ് അറസ്റ്റിലായത്.
കാപ്പ ചുമത്തപ്പെട്ടതിനെ തുടര്‍ന്നു നാട്വിട്ടു വിദേശത്തു കഴിഞ്ഞുവരികയായിരുന്ന പ്രതി ബംഗളുരു വിമാന താവളത്തിലിറങ്ങി ട്രെയിന്‍ മാര്‍ഗം കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പിടിയിലായത്.
ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്‍, പി.വി. പ്രമോദ്, പ്രജിത്ത്, കെ.റിജു, രതീഷ് അച്ചാംതുരുത്തി, രതീഷ് തോയമ്മല്‍, സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.