താലൂക്ക് ഡവലപ്മെന്റ് സൊസൈറ്റിയിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് ജയം
1593907
Tuesday, September 23, 2025 1:26 AM IST
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്ക് ഡവലപ്മെന്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് എതിരില്ലാതെ ജയം.
എം.എം. സെബാസ്റ്റ്യൻ, സി.വി. ഭാവനൻ, ജയിംസ് പന്തമ്മാക്കൽ, പി.ജെ. ജിജി, ജോസഫ് ചെറിയാൻ, പി.ടി. ജോസഫ്, തോമസ് ജോസഫ്, കെ.വി. മാത്യു, ജെസി ടോം , ലിസി അഗസ്റ്റിൻ, എം. മംഗള, വിൻസെന്റ് ജോൺ, എൻ.കെ. സാലു, കെ. കെ. രവി, ഷിജിത്ത് തോമസ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എം.എം. സെബാസ്റ്റ്യനെ പ്രസിഡന്റായും സി.വി. ഭാവനനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. സഹകരണ വകുപ്പ് ഇൻസ്പെക്ടർ സി. വിപിൻ പ്രിസൈഡിംഗ് ഓഫീസറായിരുന്നു.
വെള്ളരിക്കുണ്ട് താലൂക്കിലെ ഏഴു പഞ്ചായത്തുകളിലായി പ്രവർത്തിക്കുന്ന വിവിധോദ്ദേശ സഹകരണ ക്രെഡിറ്റ് സംഘമാണ് ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി.