ബാക്ക് ടു ഫാമിലി ജില്ലാതല ശില്പശാല
1593906
Tuesday, September 23, 2025 1:26 AM IST
പൊയിനാച്ചി: ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ ജില്ലാമിഷന് എന്നിവയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ബാക്ക് ടു ഫാമിലി കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഏകദിന ശില്പശാല പൊയിനാച്ചി ആശിര്‍വാദ് ഓഡിറ്റോറിയത്തില്‍ സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ. രതീഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, പഞ്ചായത്തംഗം കെ. രാജന്, അസി. ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍മാരായ കിഷോര്‍കുമാര്‍, സി.എച്ച്. ഇക്ബാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എം. മനു, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന്, ഉഷ രാജു, കെ. ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു.
വി. ശാന്തകുമാര്‍, ബാലകൃഷ്ണന്, സി.എച്ച്. ഇക്ബാല്‍, ദീപ എന്നിവര്‍ ക്ലാസ് നയിച്ചു. അസി. ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ സി.എം. സൗദ സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജര്‍ കെ. രത്നേഷ് നന്ദിയും പറഞ്ഞു.