ദേശീയപാതയിൽ ചരക്കുലോറി നിയന്ത്രണംവിട്ട് മറിഞ്ഞു
1594402
Wednesday, September 24, 2025 7:53 AM IST
നീലേശ്വരം: കരുവാച്ചേരിയിൽ ദേശീയപാതയുടെ സര്‍വീസ് റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറുന്നതിനിടെ ചരക്കുലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്നലെ രാവിലെയായിരുന്നു അപകടം.
മംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് പഴയ കടലാസുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയിലുണ്ടായിരുന്നവര്‍ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.