ഹൃദയാഘാതം; യുവാവ് ദുബായിൽ മരിച്ചു
1593809
Monday, September 22, 2025 10:06 PM IST
കുണ്ടംകുഴി: മൂന്നുമാസം മുമ്പ് ദുബായില്‍ ജോലിക്കെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കുണ്ടംകുഴി വലിയപാറയിലെ ഗോവിന്ദന്- രജിത ദമ്പതികളുടെ മകന് അമല്‍ ഗോവിന്ദ് (23) ആണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ നാട്ടിലെത്തിച്ച് സംസ്കാരം നടത്തി. സഹോദരി: ആര്യ.