ചെറുവത്തൂരിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് 12ന്
1594399
Wednesday, September 24, 2025 7:53 AM IST
ചെറുവത്തൂർ: ജില്ലയിലെ പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് ഒക്ടോബർ 12 നു ചെറുവത്തൂർ അച്ചാംതുരുത്തിയിൽ നടക്കും. വർഷങ്ങളായി ചെറുവത്തൂരിൽ ഗാന്ധിജയന്തി ദിനത്തിൽ നടത്തിവരുന്ന ജലമേള ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ചട്ടക്കൂടിലേക്ക് മാറുന്നതോടെ സംസ്ഥാനത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്നതാവും ഇവിടുത്തെ മത്സരം.
കാസർഗോഡ് ജില്ലയിലെ 12 ടീമുകളും കണ്ണൂർ ജില്ലയിലെ രണ്ടു ടീമുകളും ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ വടക്കൻമേഖലയിലെ മത്സരത്തിൽ ഏറ്റുമുട്ടും.
ടൂറിസം വകുപ്പ് നടത്തുന്ന മത്സരത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം എം. രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ആർ. അഭിലാഷ് കുമാർ വിശദീകരണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള, കാഞ്ഞങ്ങാട് ഡിവൈഎസ്പി സി.കെ. സുനിൽകുമാർ, ടൂറിസം ഡപ്യൂട്ടി ഡയറക്ടർ എം.എ. നസീബ്, നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, പി.വി. രാഘവൻ, സി.ജെ. സജിത്, വി.വി. സുനിത, എം. സുമേഷ്, ടി.വി. ശ്രീജിത്ത്, കെ. ഗിരീഷ് കുമാർ, ടി.സി. മനോജ്, എം. ജിജേഷ് കുമാർ, കെ. ഷിജിൻ, വി. മധുസൂദനൻ, ജില്ലാ ഫയർ ഓഫീസർ മൂസ വടക്കേതിൽ എന്നിവർ പ്രസംഗിച്ചു.