പീപ്പിൾസ് മിഷൻ അവാർഡ് സമ്മാനിച്ചു
1595440
Sunday, September 28, 2025 7:34 AM IST
വരക്കാട്: വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പീപ്പിൾസ് മിഷൻ അവാർഡ് സമ്മാനിച്ചു.
രണ്ടു ഗോത്ര ലൈബ്രറികൾ സ്ഥാപിച്ചു കൊണ്ടാണ് എൻഎസ്എസ് യൂണിറ്റ് ഈ ബഹുമതി നേടിയത്. പിടിഎ പ്രസിഡന്റ് സി.പി. സുരേശൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ മുഖ്യാതിഥിയായി.
ജില്ലാപഞ്ചായത്തംഗം ജോമോൻ ജോസ്, ബിന്ദു മുരളീധരൻ, എൻഎസ്എസ് ജില്ലാ കോ-ഓർഡിനേറ്റർ കെ.എൻ. മനോജ്കുമാർ, എസ്എംസി ചെയർമാൻ പത്രോസ് കുന്നേൽ, സ്കൂൾ മാനേജർ രാജൻ നായർ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ റെമിമോൾ ജോസഫ് സ്വാഗതവും കെ.വി. ലിനി നന്ദിയും പറഞ്ഞു.