സംഗീത നാടക അക്കാദമിയുടെ കഥാപ്രസംഗ മഹോത്സവത്തിന് തുടക്കമായി
1595152
Saturday, September 27, 2025 6:34 AM IST
പിലിക്കോട്: സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ ഉത്തരമേഖല കഥാപ്രസംഗ മഹോത്സവത്തിനും ശില്പശാലയ്ക്കും മാണിയാട്ട് തുടക്കമായി. അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. എം. രാജഗോപാലൻ എംഎൽഎ മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, ശില്പശാല ഡയറക്ടർ ചിറക്കര സലിംകുമാർ, പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി, ടി.വി. ബാലൻ, പി.വി. രാജൻ, ഇ.പി. രാജഗോപാലൻ, രാജ്മോഹൻ നീലേശ്വരം, സി. സുരേശൻ, കെ. സുരേഷ്, എം.വി. കോമൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.
വിവിധ സെഷനുകളിൽ ടി.കെ.ഡി. മുഴുപ്പിലങ്ങാട്, കരിവെള്ളൂർ മുരളി, തോന്നയ്ക്കൽ വാമദേവൻ എന്നിവർ ക്ലാസെടുത്തു. റിനിഷ അഴീക്കോട്, പുളിമാത്ത് ശ്രീകുമാർ, എം.ആർ. പയ്യട്ടം എന്നിവർ കഥാപ്രസംഗം അവതരിപ്പിച്ചു. കൃഷ്ണകുമാർ പള്ളിയത്ത് അനുഭവ വിവരണം നടത്തി.