വിദ്യാർഥികളുടെ ജൈവവൈവിധ്യ കോൺഗ്രസ് നടത്തി
1595445
Sunday, September 28, 2025 7:34 AM IST
കാഞ്ഞങ്ങാട്:-സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ ജില്ലാതലത്തിൽ വിദ്യാർഥികളുടെ ജൈവവൈവിധ്യ കോൺഗ്രസും വിവിധ മത്സരങ്ങളും നടന്നു. കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ ഗേൾസ് സ്കൂളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബില്‍ടെക് അബ്ദുള്ള അധ്യക്ഷത വഹിച്ചു.
ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ വി.എം. അഖില, പി.വി.ടി. ശശികല, ആനന്ദൻ പേക്കടം എന്നിവർ പ്രസംഗിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി തെരഞ്ഞെടുത്ത 90 വിദ്യാർഥികൾ പങ്കെടുത്തു.
മത്സരവിജയികൾ - പെൻസിൽ ഡ്രോയിംഗ് ജൂണിയർ: പി.എസ്. ദേവദർശൻ (ജിഎച്ച്എഎസ് ഉദുമ), കെ.പി. ദിയ (ജിഎച്ച്എസ്എസ് ചായ്യോത്ത്). സീനിയർ: നിവേദ്യ അജേഷ് (സികെഎൻഎസ് ജഎച്ച്എസ്എസ് പിലിക്കോട്), ഹരിദേവ് മനോജ് (ദുർഗ എച്ച്എസ്എസ് കാഞ്ഞങ്ങാട്).
പെയിന്റിംഗ് ജൂണിയർ: പി.എസ്. ദേവദർശൻ (ജിഎച്ച്എസ്എസ് ഉദുമ), ഇഷാന എസ് പാൽ (അംബിക എഎൽപി സ്കൂൾ ഉദുമ). സീനിയർ: സി.കെ. പല്ലവി (സികെഎൻഎസ് ജഎച്ച്എസ്എസ് പിലിക്കോട്), എം. കീർത്തന (ദുർഗ എച്ച്എസ്എസ് കാഞ്ഞങ്ങാട്).
പ്രൊജക്ട് ജൂണിയർ: കെ. ശ്രേയസ്, സി. കൃഷ്ണേന്ദു (ജിവിഎച്ച്എസ്എസ് കാഞ്ഞങ്ങാട്), എം. ദേവാഞ്ജന, ശിവന്യ എസ്. സുധി (ജിഎച്ച്എസ്എസ് ഉദിനൂർ). സീനിയർ: ശിവന്യ ഉണ്ണി, കെ. അനാമിക (സികെഎൻഎസ് ജിഎച്ച്എസ്എസ് പിലിക്കോട്). കോളജ്: ആൽബിൻ സണ്ണി, ആർ. ആതിര (ഗവ. കോളജ് കാസർഗോഡ്).