കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
1595851
Tuesday, September 30, 2025 1:24 AM IST
ചുള്ളിക്കര: സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി വക്താവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കര ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ബിജെപി നേതാവിനെ സംരക്ഷിക്കുന്ന സിപിഎം - ബിജെപി കൂട്ടുകെട്ടിനെതിരെയും പ്രതിഷേധിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി എം.സി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണൻ , മണ്ഡലം പ്രസിഡന്റുമാരായ എം.എം.സൈമൺ , കെ.ജെ.ജയിംസ്, ബാലകൃഷണൻ ബാലൂർ, നേതാക്കളായ സജി പ്ലാച്ചേരിപ്പുറത്ത്, എസ്.മധുസൂദനൻ റാണിപുരം, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് കപ്പിത്താൻ, എം.കെ മാധവൻ നായർ , ടി.എം മാത്യു, എ.കുഞ്ഞിരാമൻ അയ്യങ്കാവ്, വി.കെ ബാലകൃഷണൻ എന്നിവർ പ്രസംഗിച്ചു.
കടുമേനി: രാഹുൽ ഗാന്ധിക്കെതിരെ ചാനൽ ചർച്ചയിൽ വധഭീഷണി മുഴക്കിയ ബിജെപി വക്താവിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് എളേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടുമേനി ടൗണിൽ പ്രകടനവും പൊതുയോഗവും നടന്നു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ജോയി ജോസഫ്, ജോർജ് കരിമഠം, ഭാസ്കരൻ എളേരി, തോമസ് മാത്യു, സോജൻ കുന്നൻ, മാത്യു പടിഞ്ഞാറെ, സോണി പൊടിമറ്റം, ജിജോ പി. ജോസഫ്, ടി.ജെ.ജോഷി, ബെന്നി കമ്പല്ലൂർ, ജോസുകുട്ടി കാഞ്ഞിരക്കാട്ട്, റ്റി.എ.അയൂബ്, വി. ജെ.ജോസഫ് , ജോസഫ് വാഴക്കൽ, മണി അരിമ്പ, ജോഷി അമ്പലം, ഷിജിത്ത് കുഴിവേലിൽ, സന്തോഷ് കമ്പല്ലൂർഎന്നിവർ നേതൃത്വം നൽകി.