ലഹരി കേസ് വിചാരണ കോടതികള്‍ എല്ലാ ജില്ലകളിലും സ്ഥാപിക്കണം: കെഎസ്സി-എം
1596405
Friday, October 3, 2025 2:09 AM IST
കാഞ്ഞങ്ങാട്: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ലഹരി കേസുകള്‍ വേഗത്തില്‍ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതികള്‍ അനുവദിക്കണമെന്ന് കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസ്-എം സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേല്‍. കെഎസ്സി-എം ജില്ലാ നേതൃ സമ്മേളനം എലൈറ്റ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാസലഹരിയുടെ വില്പനയും വിതരണവും സംഭരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരിലലധികവും ചെറുപ്പക്കാരാണ്. വിദ്യാര്‍ഥികളെയും യവജങ്ങളെയുമാണ് ഇവര്‍ ഇരകളാക്കുന്നത്. ഇത്തരം കേസുകളില്‍ പിടിക്കപ്പെട്ടാല്‍ വിചാരണ നടപടികള്‍ അനന്തമായി നീണ്ടു പോകുകയാണ് ചെയ്യുന്നത്. ലഹരികേസില്‍ പിടിയിലാകുന്നവരില്‍ അധികവും ജാമ്യം നേടി വീണ്ടും സ്കൂള്‍ കോളജ് പരിസരങ്ങളിലേക്ക് ലഹരി എത്തിക്കും. കുറ്റവാളികള്‍ക്ക് വേഗത്തില്‍ ശിക്ഷ നല്കിയാല് നിരവധി ആളുകളെ ലഹരി ശൃംഖലയില്‍ നിന്ന് മോചിപ്പിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ ഷിനോജ് ചാക്കോ, ബിജു തുളുശേരി, സംസ്ഥാന കമ്മിറ്റി അംഗം സാജു പാമ്പയ്ക്കല്‍, കെഎസ്സി-എം സംസ്ഥാന വൈസ് പ്രസിഡന്റ് ജേക്കബ് ഷാജന് എന്നിവര്‍ പ്രസംഗിച്ചു. യൂത്ത് ഫ്രണ്ട്-എം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് മാത്യു സ്വാഗതവും ടോം ഷിനോജ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ടോം ഷിനോജ്-പ്രസിഡന്റ്, ജോഷ് മനോജ്-ഓഫീസ് ചാര്‍ജ് സെക്രട്ടറി, അഭിനന്ദ് ഷാജി-ട്രഷറര്‍, ലിയോണ്‍ ബിജു-വൈസ് പ്രസിഡന്റ്, മിലന് ജോയി-സെക്രട്ടറി.