ലഹരിമുക്ത-മതേതരത്വ സന്ദേശവുമായി ഗാന്ധിജയന്തി ദിനത്തില്‍ ഉപവാസം
1596132
Wednesday, October 1, 2025 2:04 AM IST
ബദിയഡുക്ക: കെസിബിസി മദ്യവിരുദ്ധസമിതി, മുക്തിശ്രീ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ ലഹരിമുക്ത-മതേതരത്വ സന്ദേശവുമായി ബദിയഡുക്ക ടൗണില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. മാതൃവേദി, എകെസിസി, ടിഎസ്എസ്എസ്, മിഷന്‍ലീഗ്, വിന്‍സെന്റ് ഡി പോള്‍, ഇന്‍ഫാം, കെസിവൈഎം എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന പരിപാടിയില്‍ 40 പേര് അന്നേദിവസം ഉപവസിക്കും. രാവിലെ ഒമ്പതിന് സീറോ മലബര്‍ സഭ പിആര്‍ഒ റവ. ഡോ. ടോം ഓലിക്കരോട്ട് ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി ഉദ്ഘാടനം ചെയ്യും. കോ-ഓര്‍ഡിനേറ്റര്‍ സിജു പള്ളിപ്പറമ്പില്‍ അധ്യക്ഷത വഹിക്കും. ഇടവക വികാരി ഫാ. ചാക്കോ കുടിപ്പറമ്പില്‍ പ്രസംഗിക്കും.
11നു നടക്കുന്ന മതസൗഹാര്‍ദ സമ്മേളനത്തില്‍ സര്‍വമത പ്രാര്‍ഥനയും ബൈബിള്‍, ഭഗവദ് ഗീത, ഖുര്‍ആന്‍ പാരായണം എന്നിവയും നടക്കും. തുടര്‍ന്നു നടക്കുന്ന സാംസ്കാരികസദസ് ബദിയഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്ത ഉദ്ഘാടനം ചെയ്യും. കെസിവൈഎം മുന്‍ സംസ്ഥാന പ്രസിഡന്റ് സണ്ണി കടൂത്താഴെ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് പരേതന് പറയാനുള്ളത് എന്ന തെരുവുനാടകം അരങ്ങേറും.വൈകുന്നേരം നാലിനു നടക്കുന്ന സമാപന സമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെസിബിസി മദ്യവിരുദ്ധസമിതി അതിരൂപത ഡയറക്ടര്‍ ഫാ. ജെയ്സണ്‍ കോലക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തും. പ്രസിഡന്റ് ടോം വെട്ടിക്കാട്ട് അധ്യക്ഷത വഹിക്കും.