ലോക ടൂറിസം ദിനാഘോഷം നടത്തി
1595441
Sunday, September 28, 2025 7:34 AM IST
റാണിപുരം: വനം വകുപ്പിന്റെയും റാണിപുരം വനസംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ റാണിപുരത്ത് സംഘടിപ്പിച്ച ലോക ടൂറിസം ദിനാഘോഷം പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ അധ്യക്ഷത വഹിച്ചു.
റാണിപുരത്തെ ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട് വനസംരക്ഷണ സമിതി നിർമിച്ച ഡോക്യുമെന്ററിയുടെ പ്രദർശനം കാസർഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ടൂറിസം സെമിനാറിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി കെ.കെ. ജിജേഷ് കുമാർ വിഷയാവതരണം നടത്തി.
പഞ്ചായത്തംഗം പി.കെ.സൗമ്യ മോൾ, പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി. രാജു , റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ പ്രസിഡന്റ് സജി മുളവനാൽ, വനസംരക്ഷണ സമിതി സെക്രട്ടറി കെ. രതീഷ് , ട്രഷറർ എം.കെ. സുരേഷ് എന്നിവർ പ്രസംഗിച്ചു.