ചീമേനി കോൺഗ്രസ് രക്തസാക്ഷി മണ്ഡപം ശിലാസ്ഥാപനം ഇന്ന്
1595439
Sunday, September 28, 2025 7:34 AM IST
ചീമേനി: ചീമേനി കോൺഗ്രസ് രക്തസാക്ഷി മണ്ഡപത്തിന്റെ ശിലാസ്ഥാപനവും യൂത്ത് കോൺഗ്രസ് ചീമേനി മണ്ഡലം മുൻ സെക്രട്ടറി കെ.പി. സുരേന്ദ്രന്റെ 35-ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഉദ്ഘാടനവും ഇന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ നിർവഹിക്കും.
രാവിലെ 10 ന് കെപിസിസി അംഗം കരിമ്പിൽ കൃഷ്ണന്റെ നേതൃത്വത്തിൽ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. വൈകുന്നേരം മൂന്നിന് പ്രകടനം. പൊതുസമ്മേളനത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി, സന്ദീപ് വാര്യർ എന്നിവർ പങ്കെടുക്കും.
രക്തസാക്ഷികളായ ചീമേനി ശശീന്ദ്രൻ, പിലാന്തോളി കൃഷ്ണൻ, എം.എം. ജോസ്, കെ.പി. സുരേന്ദ്രൻ എന്നിവരുടെ ഓർമയ്ക്കാണ് രക്തസാക്ഷി മണ്ഡപം നിർമിക്കുന്നത്.