തലയടുക്കത്ത് കെസിസിപിഎല്‍ പെട്രോള്‍പമ്പ് തുറന്നു
1595151
Saturday, September 27, 2025 6:34 AM IST
കരിന്തളം: തലയടുക്കത്ത് കെസിസിപിഎല്‍ ആരംഭിച്ച പെട്രോള്‍ പമ്പ് നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. കെസിസിപിഎല്‍ ചെയര്മാന് ടി.വി. രാജേഷ് അധ്യക്ഷത വഹിച്ചു.
ബിപിസിഎല്‍ സ്റ്റേറ്റ് ഹെഡ് വി.ആര്. ഹരികിഷന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, കണ്‍സ്യൂമര്‍ഫെഡ് വൈസ് ചെയര്മാന് വി.കെ. രാജന്, കേരള ബാങ്ക് ഡയറക്ടര്‍ സാബു ഏബ്രഹാം, ബിപിസിഎല്‍ ടെറിട്ടറി മാനേജര്‍ എംവിഎസ്എന്വി ബ്രഹ്മാനന്ദ റാവു, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ. ശകുന്തള, തഹസില്‍ദാര്‍ പി.വി. മുരളി, വാര്‍ഡ് മെംബര്‍ ടി.എസ്. ബിന്ദു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം. രാജന്, ഉമേശന് വേളൂര്‍, വി.സി. പദ്മനാഭന്, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, വി.വി. കൃഷ്ണന്, പി.ടി. നന്ദകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ശാന്ത, കേരഫെഡ് ഡയറക്ടര്‍ കെ. ലക്ഷ്മണന്, ഹിന്ദുസ്ഥാന്‍ ചൈനാക്ലെ ലേബര്‍ യൂണിയന് പ്രസിഡന്റ് ഐ.വി. ശിവരാമന്, ഹിന്ദുസ്ഥാന്‍ ചൈനാക്ലെ വര്‍ക്സ് നാഷണല്‍ ലേബര്‍ യൂണിയന് പ്രസിഡന്റ് വി.വി. ശശീന്ദ്രന്, ഹിന്ദുസ്ഥാന്‍ ചൈനക്ലെ വര്‍ക് ലേബര്‍ യൂണിയന് പ്രസിഡന്റ് എ. മാധവന്, കേരള ക്ലെയ്സ് ആന്‍ഡ് സെറാമിക് സ്റ്റാഫ് അസോസിയേഷന് പ്രസിഡന്റ് കെ. മോഹനന് എന്നിവര്‍ പ്രസംഗിച്ചു.
കെസിസിപിഎല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ആനക്കൈ ബാലകൃഷ്ണന് സ്വാഗതവും എ.കെ. കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.