ജില്ലാതല ബധിരദിനാചരണം
1595849
Tuesday, September 30, 2025 1:24 AM IST
പാലക്കുന്ന്: ചെര്‍ക്കള മാര്‍ത്തോമ്മ ബധിരസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലാതല ബധിരദിനാചരണം പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. മാര്‍ത്തോമ സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ.മാത്യു ബേബി അധ്യക്ഷതവഹിച്ചു. വാര്‍ഡ് മെംബര്‍ യാസിന് റഷീദ് മുഖ്യാഥിതിയായിരുന്നു. ബേക്കല്‍ ഇന്‍സ്പെക്ടര്‍ എം.വി.ശ്രീദാസന്‍, മാര്‍ത്തോമ്മ ബധിരകോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഫാ.ജോര്‍ജ് വര്‍ഗീസ്, വ്യാപാരി വ്യവസായി ഏകോപനസമിതി കോട്ടിക്കുളം-പാലക്കുന്ന് യൂണിറ്റ് പ്രസിഡന്റ് എം.എസ്.ജംഷീദ്, പാലക്കുന്ന് കഴകം ഭഗവതിക്ഷേത്രം വിദ്യാഭ്യാസസമിതി പ്രസിഡന്റ് രാജേന്ദ്രന്, ഷെരീഫ് കാപ്പില്‍, ഡോ.പി.കെ.ജയരാജ്, അബ്ദുള്ളക്കുഞ്ഞി, കെ.സന്ദീപ്, ടി.പവിത്രന്, മുഹമ്മദ് ആമീന്‍, യമുന ജി. ഉത്തമന്, വിനീത്, സ്റ്റാഫ് സെക്രട്ടറി കെ.ടി.ജോഷിമോന്, മുഖ്യാധ്യാപിക എസ്.ഷീല എന്നിവര്‍ പ്രസംഗിച്ചു.