ഓടിക്കൊണ്ടിരിക്കുന്ന ബസില്‍നിന്ന് പുക ഉയര്‍ന്നു
1595853
Tuesday, September 30, 2025 1:24 AM IST
കാസര്‍ഗോഡ്: ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നു പുക ഉയര്‍ന്നത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 9.15ഓടെ ദേശീയപാതയിലെ ചെങ്കള സിറ്റിസണ്‍ നഗറിലാണ് സംഭവം. മല്ലത്തുനിന്ന് കാസര്‍ഗോട്ടേക്ക് നിറയെ യാത്രക്കാരുമായി വന്നിരുന്ന ക്ലാസിക് എന്ന ബസിന്റെ എന്‍ജിന്റെ ഭാഗത്തുനിന്ന് ശക്തമായ രീതിയില്‍ പുക പുറത്തേക്ക് വരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ബസ് പെട്ടെന്ന് സിറ്റിസണ്‍ നഗറില്‍ നിര്‍ത്തുകയായിരുന്നു.
നാട്ടുകാരും ബസ് ജീവനക്കാരും യാത്രക്കാരും പരിഭ്രാന്തരാവുകയും പെട്ടെന്ന് തന്നെ കാസര്‍ഗോഡ് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ജീവനക്കാര്‍ മെക്കാനിക്കിനെ വിളിച്ച് തകരാര്‍ പരിഹരിച്ചു. ബസിന്റെ എന്‍ജിനില്‍ ഉള്ള ടര്‍ബോ ചൂടായി പൊട്ടിത്തെറിച്ചതിനാലാണ് പുക ഉയര്‍ന്നതെന്ന് മെക്കാനിക് പറഞ്ഞു. യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു.