ശുചിത്വ സന്ദേശഘോഷ യാത്രയും ടൗൺ ശുചീകരണവും
1596407
Friday, October 3, 2025 2:09 AM IST
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ചിറ്റാരിക്കാൽ ടൗണിൽ ശുചിത്വസന്ദേശ ഘോഷയാത്രയും ടൗൺ ശുചീകരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി അധ്യക്ഷരായ മേഴ്സി മാണി, പ്രശാന്ത് സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് കുത്തിയതോട്ടിൽ, പഞ്ചായത്ത് അംഗങ്ങളായ തേജസ് ഷിന്റോ, വി.ബി. ബാലചന്ദ്രൻ, സബ് ഇൻസ്പെക്ടർ മധു മടിക്കൈ, തോമാപുരം സെന്റ് തോമസ് എച്ച്എസ്എസ് പ്രിൻസിപ്പൽ ബിനു തോമസ്, സെന്റ് തോമസ് എൽപി സ്കൂൾ മുഖ്യാധ്യാപകൻ ജസ്റ്റിൻ ജോസഫ്, പിടിഎ പ്രസിഡന്റ് ഷാജി തോണക്കര, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോയിച്ചൻ മച്ചിയാനി, പഞ്ചായത്ത് സെക്രട്ടറി വി. ജഗദീഷ്, റോജി ജോം എന്നിവർ നേതൃത്വം നൽകി.
ജനപ്രതിനിധികൾക്കൊപ്പം തോമാപുരം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ്, എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്, റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് വോളന്റിയർമാരും ഹരിതകർമ സേന, ആശ, ആരോഗ്യ പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും പോലീസ് ഉദ്യോഗസ്ഥരും വ്യാപാരികൾ, ഓട്ടോ-ടാക്സി, ചുമട്ടു തൊഴിലാളികൾ തുടങ്ങിയവരും റാലിയിലും ശുചീകരണത്തിലും പങ്കാളികളായി.