അതിദാരിദ്ര്യമുക്ത ജില്ലാ പ്രഖ്യാപനം
1596696
Saturday, October 4, 2025 2:06 AM IST
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയെ അതിദാരിദ്ര്യമുക്തമായി മന്ത്രി വീണ ജോര്‍ജ് പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, എംഎല്‍എമാരായ എം. രാജഗോപാലന്‍, ഇ. ചന്ദ്രശേഖരന്, സി.എച്ച്. കുഞ്ഞമ്പു, എ.കെ.എം. അഷറഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം, പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ. ശകുന്തള, എസ്.എന്‍. സരിത, അംഗം ജാസ്മിന് കബീര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്യാമലക്ഷ്മി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. രാജേഷ്, എല്‍എസ്ജിഡി ഡപ്യൂട്ടി ഡയറക്ടര്‍ കെ.വി. ഹരിദാസ്, പ്രോജക്ട് ഡയറക്ടര്‍ ടി.ടി. സുരേന്ദ്രന്, നവകേരളം പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്, ലൈഫ് മിഷന് കോ-ഓര്‍ഡിനേറ്റര്‍ എം. വല്സന്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓർഡിനേറ്റര്‍ കെ. രതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷന് സ്വാഗതവും ജില്ലാ ജോയിന്റ് ഡയറക്ടര്‍ എല്‍എസ്ജിഡി ആര്. ഷൈനി നന്ദിയും പറഞ്ഞു.