അയ്യപ്പഭക്ത സംഗമത്തിന്റെ നേട്ടം സ്വർണമോഷണം പുറത്തുവന്നത്: ചാണ്ടി ഉമ്മൻ
1596697
Saturday, October 4, 2025 2:06 AM IST
രാജപുരം: സംസ്ഥാന സർക്കാർ അയ്യപ്പഭക്ത സംഗമം നടത്തിയതുകൊണ്ട് ആകെയുണ്ടായ നേട്ടം ശബരിമലയിൽ നടക്കുന്ന സ്വർണ മോഷണം ഉൾപ്പെടെ പുറത്തു വന്നു എന്നുള്ളതാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കള്ളാർ മണ്ഡലം പതിനൊന്നാം വാർഡ് കോൺഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വാർഡ് പ്രസിഡന്റ് ഇ.ജെ. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് എം.എം. സൈമൺ , പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ, വൈസ് പ്രസിഡന്റ് പ്രിയ ഷാജി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് കപ്പിത്താൻ, ബ്ലോക്ക് പഞ്ചായത്തംഗം സി. രേഖ, പഞ്ചായത്തംഗം അജിത്കുമാർ, വി.കെ. ബാലകൃഷണൻ, പി.എ. ആലി, സജി പ്ലച്ചേരി, സുരേഷ് കൂക്കൾ, പ്രേമ സുരേഷ് എന്നിവർ പ്രസംഗിച്ചു.