ജില്ലയുടെ ആരോഗ്യമേഖലയില്‍ വലിയ മാറ്റം സാധ്യമായി: മന്ത്രി വീണ ജോര്‍ജ്
1596692
Saturday, October 4, 2025 2:06 AM IST
ചട്ടഞ്ചാല്‍: കഴിഞ്ഞ അഞ്ചുവര്‍ഷം ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ദൗത്യങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചു വരുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ചട്ടഞ്ചാല്‍ ഗവ. ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെയും പുതിയ ഒപി, ഐപി ബ്ലോക്കുകളുടെയും നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കാസര്‍ഗോഡ് വികസന പാക്കേജ്, കിഫ്ബി എന്നിവയുടെ സഹായത്തോടെ 160 കോടി ചെലവില്‍ നിര്‍മാണം ആരംഭിച്ച ജില്ലയിലെ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് കോഴ്സ് തുടങ്ങാനായതും ഗവ. നഴ്സിംഗ് കോളജ്, ന്യൂബോണ്‍ കെയര്‍ യൂണിറ്റുകളും ആരംഭിക്കാനായതും ന്യൂറോളജി, അമ്മയും കുഞ്ഞും ആശുപത്രി എന്നിവയ്ക്കായി പുതിയ തസ്തികകള്‍ സൃഷ്ടിച്ചതും ആരോഗ്യമേഖലയിലെ പ്രധാന നേട്ടങ്ങളാണെന്നും മന്ത്രി പറഞ്ഞു.
സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായി. മുന്‍ എംഎല്‍എ കെ. കുഞ്ഞിരാമന്, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈമ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എസ്.എന്‍. സരിത, പഞ്ചായത്ത് പ്രസിഡന്റുമാരായ സുഫൈജ അബൂബക്കര്‍, എം. ധന്യ, പി.വി. മിനി, പി. ലക്ഷ്മി, എം. കുമാരന്, എ.പി. ഉഷ, മുരളി പയ്യങ്ങാനം, സി.കെ. അരവിന്ദാക്ഷന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ്, ജില്ലാ ആശുപത്രി സൂപ്രണ്ട് എം.പി. ജീജ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ പി.വി. അരുണ്‍, ടാറ്റ ട്രസ്റ്റ് ഗവ. ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. വി. സന്തോഷ്, വാര്‍ഡ് മെംബര്‍ ആസിയ മുഹമ്മദ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സുരേഷ് ബാബു, മധു മുതിയക്കാല്‍, വി. രാജന്, കൃഷ്ണന് ചട്ടഞ്ചാല്‍, ടി.ഡി. കബീര്‍, മൊയ്തീന്‍കുഞ്ഞി കളനാട്, മണികണ്ഠന് ചാത്തംകൈ, സജി സെബാസ്റ്റ്യന്‍, കരീം ചന്തേര, പി.വി. രാജു, സണ്ണി അരമന, പി.വി. ഗോവിന്ദന്, പി.ടി.നന്ദകുമാര്‍, വി.വി. കൃഷ്ണന്, ജെറ്റോ ജോസഫ്, ഹരീഷ് ബി. നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് സ്വാഗതം പറഞ്ഞു
ആശുപത്രി ബ്ലോക്ക് നിര്‍മാണം
യുദ്ധകാലാടിസ്ഥാനത്തില്‍
പൂര്‍ത്തിയാക്കണമെന്ന് മന്ത്രി
കാസര്‍ഗോഡ്: ഗവ. മെഡിക്കല്‍ കോളജിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു. മെഡിക്കല്‍ കോളജ് ആശുപത്രി ബ്ലോക്കുകളുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്നും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളജിലെ ലാബ് സൗകര്യം, ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്സുകള്‍, മെഡിക്കല്‍ കോളേജിനകത്തെ സുരക്ഷാ സംവിധാനം, സാങ്കേതിക സൗകര്യങ്ങള്‍, യാത്രാസൗകര്യം, കാന്റീന് തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഓരോ വിഷയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മന്ത്രി സംസാരിച്ച് പ്രവൃത്തി പുരോഗതി അവലോകനം ചെയ്തു.
കാസര്‍ഗോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. വിശ്വനാഥന്, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, കെഡിപി സ്പെഷല്‍ ഓഫീസര്‍ വി. ചന്ദ്രന്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി. ഇന്ദു, സൂപ്രണ്ട് ആര്. പ്രവീണ്‍, കെഎംഎസ്സിഎല് ജനറല്‍ മാനേജര്‍ ഡോ. അരുണ്‍, കിറ്റ്കോ പ്രതിനിധി ടോം ജസ് നിര്‍മിതികേന്ദ്രം ജനറല്‍ മാനേജര്‍ ഇ.പി. രാജ്മോഹന്‍ എന്നിവര്‍ സംസാരിച്ചു.