ബസ് കാത്തിരിപ്പുകേന്ദ്രം തുറന്നുകൊടുത്തു
1596691
Saturday, October 4, 2025 2:06 AM IST
കള്ളാർ: കള്ളാർ ടൗണിൽ വടക്കേമുറിയിൽ മേരി ചാക്കോയുടെ സ്മരണാർഥം കുടുബം നിർമിച്ചു നൽകിയ ബസ് കാത്തിരിപ്പുകേന്ദ്രം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് പ്രിയ ഷാജി, സ്ഥിരംസമിതി അധ്യക്ഷ പി. ഗീത, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടോമി വാണിയംപുരയിൽ, എച്ച്. വിഘ്നേശ്വര ഭട്ട്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം. സൈമൺ, സിപിഎം ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വാർഡ് മെംബർ സണ്ണി ഏബ്രഹാം സ്വാഗതവും സ്ഥിരംസമിതി അധ്യക്ഷൻ സന്തോഷ് വി. ചാക്കോ നന്ദിയും പറഞ്ഞു. ബസ് കാത്തിരിപ്പ് കേന്ദ്രം കൈമാറിയ വി.ജെ. ചാക്കോയെ ചടങ്ങിൽ ആദരിച്ചു.