പാലാഴി പദ്ധതിക്ക് തുടക്കമായി
1596693
Saturday, October 4, 2025 2:06 AM IST
പരപ്പ: ക്ഷീരകര്‍ഷകര്‍ക്ക് പാലുത്പാദനവും വരുമാനവും വര്‍ധിപ്പിക്കാന്‍ ഉതകുന്ന പദ്ധതി മാതൃകാപരമാണെന്ന് ക്ഷീരവികസനമന്ത്രി ജെ. ചിഞ്ചുറാണി. പരപ്പയില്‍ നടന്ന പാലാഴി പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും പദ്ധതി ഘടകങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി അധ്യക്ഷത വഹിച്ചു. സീനിയര്‍ വെറ്ററിനറി സര്ജന് പി. കാര്ത്തികേയന്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എം.സി. റെജില്‍, കേരള കന്നുകാലി വികസന ബോര്‍ഡ് എംഡി ആര്. രാജീവ്, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ രജനി കൃഷ്ണണന്‍, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എം. പദ്മകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം സി. രേഖ, വാര്‍ഡ് മെംബര്‍ സി.എച്ച്. അബ്ദുള്‍ നാസര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. മനോജ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ജി. ബിജുകുമാര്‍, ഭാസ്കരന് അടിയോടി, രാഘവന് കൂലേരി എന്നിവര്‍ പ്രസംഗിച്ചു.