എയിംസ് പ്രപ്പോസലില്‍ കാസര്‍ഗോഡിനെയും ഉള്‍പ്പെടുത്തണം: ചാണ്ടി ഉമ്മന്‍
1596690
Saturday, October 4, 2025 2:06 AM IST
രാജപുരം: ഉമ്മന്‍ചാണ്ടി തുടങ്ങി വച്ച മെഡിക്കല്‍ കോളജ് പൂര്‍ണ തോതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്ത സര്‍ക്കാര്‍ എയിംസ് പ്രപ്പോസലിലെങ്കിലും കാസര്‍ഗോഡിന്റെ പേര് ചേര്‍ക്കണമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ.
എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മയും രാജപുരം സെന്റ് പയസ് ടെന്ത് കോളജ് എന്‍എസ്എസ് യൂണിറ്റും ചേര്‍ന്ന് നടത്തുന്ന ‘വേണം എയിംസ് കാസര്‍ഗോഡിന്’ എന്ന പ്രചരണ പരിപാടിയുടെ ഉദ്ഘാടനം കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന് ലഘുലേഖ നല്കി നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍ഗോഡിന്റെ ആരോഗ്യ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ എയിംസ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്കായി സമരമുഖത്തുള്ള എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. കൂട്ടായ്മ ജനറല്‍ സെക്രട്ടറി മുരളീധരന് പടന്നക്കാട്, ട്രഷറര്‍ സലീം ചൗക്കി, കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിജു ജോസഫ്, എന്‍എസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. അഖില്‍ തോമസ് എന്നിവര്‍ സംബന്ധിച്ചു.