മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തു
1596694
Saturday, October 4, 2025 2:06 AM IST
രാജപുരം: ഹരിത കേരളം മിഷൻ ഗ്രീൻ കാമ്പസ് ആയി പ്രഖ്യാപിച്ച രാജപുരം സെന്റ് പയസ് ടെൻത് കോളജ് കാമ്പസിൽ പരിസ്ഥിതി സൗഹൃദമായ ഒരു ചുവടുവയ്പ്പ് കൂടി. കോളജ് എൻഎസ്എസ് യൂണിറ്റും കള്ളാർ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കിയ മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതി ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, കോളജ് ബർസാർ ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ. ഗോപി, പി. ഗീത, സന്തോഷ് വി. ചാക്കോ, മെംബർ സണ്ണി ഓണശേരിൽ, സബിത, എ.പ്രേമ, ഡോ. ആശാ ചാക്കോ, സി. അനാമിക, എം. കൃഷ്ണേന്ദു, പ്രോഗ്രാം ഓഫീസർ ഡോ. അഖിൽ തോമസ് എന്നിവർ പ്രസംഗിച്ചു.