യുവഅഭിഭാഷക ക്യാമ്പ് നടത്തി
1597277
Monday, October 6, 2025 1:22 AM IST
കാഞ്ഞങ്ങാട്: ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് ജില്ലാ കമ്മിറ്റി നടത്തിയ യുവ അഭിഭാഷക ക്യാമ്പ് അതിയാമ്പൂര് ബാലബോധിനി വായനശാലയില്‍ എം. രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ. ഗോപാലന് നായര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി പി. വേണുഗോപാലൻ, പി. അപ്പുക്കുട്ടന്, കെ. രാജ്മോഹന്‍, സി. ഷുക്കൂര്‍, പി. ബിന്ദു, കെ.വി. റോഷിന്, പി. എന്‍. വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ. വിശ്വന്, മുഹമ്മദ് ഇബ്രാഹിം അബ്ദുള്‍ സമദ് എന്നിവര്‍ ക്ലാസ് നയിച്ചു.