ഗാന്ധിജയന്തി വാരാഘോഷം ജില്ലാതല ഉദ്ഘാടനം നടന്നു
1597146
Sunday, October 5, 2025 7:38 AM IST
കാഞ്ഞങ്ങാട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് മേലാങ്കോട്ട് എ.സി. കണ്ണന് നായര്‍ സ്മാരക ഗവ. യുപി സ്കൂളില്‍ നഗരസഭാധ്യക്ഷ കെ.വി. സുജാത നിർവഹിച്ചു. ചരിത്രകാരനും കണ്ണൂര്‍ സര്‍വകലാശാല മുന്‍ പരീക്ഷാ കണ്‍ട്രോളറുമായ പ്രഫ. കെ.പി. ജയരാജന് മുഖ്യപ്രഭാഷണം നടത്തി.
പി. അപ്പുക്കുട്ടന് അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപകന്‍ കെ.വി. നാരായണന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്, അസിസ്റ്റന്റ് എഡിറ്റര്‍ എ.പി. ദില്‍ന, കെ. പ്രസേനന്‍, സ്റ്റാഫ് സെക്രട്ടറി പി. ശ്രീകല, എംപിടിഎ പ്രസിഡന്റ് റീജ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബാലന് നീലേശ്വരത്തിന്റെ വിസ്മയം മാജിക് ഷോ അരങ്ങേറി.