കട്ടക്കയം കുടുംബയോഗം സംഗമം നടത്തി
1597152
Sunday, October 5, 2025 7:38 AM IST
ആലക്കോട്: പാലാ കട്ടക്കയം കുടുംബയോഗം രജത ജൂബിലി സമ്മേളനം കണ്ണൂർ ആലക്കോട് സംഘടിപ്പിച്ചു. ആലക്കോട് സ്പോർട്സ് സിറ്റി ഹാളിൽ സംഘടിപ്പിച്ച സംഗമം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, ഫാ. ജിയോ പുളിക്കൽ, ഫാ. രാജേഷ് കട്ടക്കയം, സിസ്റ്റർ സുമ കട്ടക്കയം, സിസ്റ്റർ ലില്ലീസ് കട്ടക്കയം, സിസ്റ്റർ ലിസി കട്ടക്കയം, കുടുംബയോഗം പ്രസിഡന്റ് ചെറിയാൻ കട്ടക്കയം, സെകട്ടറി ജേക്കബ് ജോർജ്, ജോയിന്റ് സെക്രട്ടറി റോണി കട്ടക്കയം, ട്രഷറർ ചാർലി കട്ടക്കയം, പ്രോഗ്രാം കോ-ഓർഡിനേറ്റർ അലക്സ് കട്ടക്കയം, കൺവീനർമാരായ ടോബി കട്ടക്കയം, ജോബിച്ചൻ കട്ടക്കയം എന്നിവർ പ്രസംഗിച്ചു.
സാംസ്കാരിക സമ്മേളനം, കട്ടക്കയം ശ്രീയേശുവിജയം കവിതാ പാരായണമത്സരം, ബൈബിൾ ക്വിസ് തുടങ്ങിയ നടത്തി. ചടങ്ങിൽ വിവിധ മേഖലകളിൽ നേട്ടങ്ങൾ കരസ്ഥമാക്കിയവരെയും കുടുംബത്തിലെ മുതിർന്നവരെയും ആദരിച്ചു.