ജലം പാഴാക്കാതെ കൃഷി: സൗജന്യ പരിശീലനം നടത്തി
1597269
Monday, October 6, 2025 1:22 AM IST
വെള്ളരിക്കുണ്ട്: ജലലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ജലം പാഴാക്കാതെ കൃഷി ചെയ്യാനുള്ള ശാസ്ത്രീയമായ ജലസേചന മാർഗങ്ങൾ പരിചയപ്പെടുത്തി ചുള്ളി ഫാം ക്ലബ്. നർക്കിലക്കാട് ചുള്ളി ഫാം സർവീസ് സെന്റർ പരിശീലന പരിപാടിയുടെ ഉദ്ഘാടനം പരപ്പ ബ്ലോക്ക് കൃഷി അസി. ഡയറക്ടർ നിഖിൽ നാരായണൻ നിർവഹിച്ചു.
വെസ്റ്റ് എളേരി കൃഷി ഓഫീസർ വി.വി. രാജീവൻ അധ്യക്ഷത വഹിച്ചു. ചുള്ളി ഫാം സർവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ പി.സി. ബിനോയ് കർഷകർക്ക് ഡ്രിപ്പ് ഇറിഗേഷനെക്കുറിച്ചുള്ള പരിശീലനം നൽകി.