പരപ്പയിൽ വിജ്ഞാനകേരളം തൊഴിൽമേള എട്ടിന്
1597145
Sunday, October 5, 2025 7:38 AM IST
പരപ്പ: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന വിജ്ഞാനകേരളം തൊഴിൽമേള എട്ടിന് രാവിലെ 10 മുതൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. ജില്ലയിലും പുറത്തും തൊഴിലവസരങ്ങളുമായി 21 കമ്പനികൾ മേളയിൽ പങ്കെടുക്കും. തൊഴിൽമേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ഡിഡബ്ല്യുഎംഎസ് പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം.