സന്നദ്ധ രക്തദാന ദിനം ഉദ്ഘാടനം ചെയ്തു
1597151
Sunday, October 5, 2025 7:38 AM IST
കാഞ്ഞങ്ങാട്: ഒക്ടോബര്‍ ഒന്ന് ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി. സുജാത നിര്‍വഹിച്ചു.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ജീജ അധ്യക്ഷത വഹിച്ചു. ജില്ലാ എന്‍സിഡി നോഡല്‍ ഓഫീസര്‍ ഡോ. പി. രഞ്ജിത്ത് ദിനാചരണ സന്ദേശം നല്കി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വിനീഷ് കുമാര്‍, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുൾ ലത്തീഫ് മഠത്തില്‍, ഡപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.പി. ഹസീബ് എന്നിവർ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ബോധവത്കരണ സെമിനാറില്‍ ജില്ലാ ആശുപത്രി ബ്ലഡ് സെന്ററിലെ കൗണ്‍സലര്‍ അരുണ്‍ ബേബി ക്ലാസെടുത്തു.
ജില്ലാ ആശുപത്രി ബ്ലഡ് സെന്റര്‍ പരിധിയില്‍ 2024-25 വര്‍ഷം ഏറ്റവും കൂടുതല്‍ രക്തദാനം നടത്തിയ എന്‍എസ്എസ് യൂണിറ്റുകളെയും സന്നദ്ധ സംഘടനകളെയും ആദരിച്ചു. ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു.