കേരളത്തില്‍ എംഎല്‍എമാരെ സൃഷ്ടിക്കാനുളള കഴിവ് ബിജെപി ആര്‍ജിച്ചു: സി. സദാനന്ദന്
1597157
Sunday, October 5, 2025 7:38 AM IST
കാസര്‍ഗോഡ്: കേരളത്തിലെ വിവിധ ജില്ലകളില്‍ എംഎല്‍എമാരെ സൃഷ്ടിക്കാനുളള കരുത്ത് ബിജെപി ആര്ജിച്ചുകഴിഞ്ഞതായി സി. സദാനന്ദന് എംപി. ബിജെപി ജില്ലാസമിതി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ അകറ്റിനിര്‍ത്താന്‍ പല മണ്ഡലങ്ങളിലും ഇടത് വലതു മുന്നണികള്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുന്നു.
അതേസമയം കേരളത്തിലെ വികസനമുരടിപ്പും സാമ്പത്തിക പ്രതിസന്ധിയും മാറണമെങ്കില്‍ ബിജെപി അധികാരത്തിലെത്തണമെന്ന് ഉന്നത സര്‍ക്കാര്‍ തസ്തികകളില്‍ നിന്നും വിരമിച്ചവര്‍ മുതല്‍ സാധാരണക്കാര്‍ വരെ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി അധ്യക്ഷത വഹിച്ചു. വി.കെ. സജീവന്, എം. സഞ്ജീവ ഷെട്ടി, വി. രവീന്ദ്രന്, രവീശതന്ത്രി കുണ്ടാര്‍, കെ. സവിത, സതീഷ് ചന്ദ്രഭണ്ഡാരി, രാമപ്പ മഞ്ചേശ്വരം, എ. വേലായുധന്, കെ. ശ്രീകാന്ത്, സുധാമ ഗോസാഡ, പി.ആര്. സുനില്‍, എന്‍. ബാബുരാജ്, മനുലാല്‍ മേലത്ത്, കൊവ്വല്‍ ദാമോദരന്‍, രൂപവാണി ആര്. ഭട്ട്, ശിവകൃഷ്ണഭട്ട്, ബി. രവീന്ദ്രന്, എം. ഹരിചന്ദ്ര എന്നിവര്‍ പ്രസംഗിച്ചു.