ക്വിസ് മത്സരം നടത്തി
1597148
Sunday, October 5, 2025 7:38 AM IST
പാലാവയൽ: പുളിങ്ങോം- പാലാവയൽ വൈസ്മെൻസ് ക്ലബ് ഗാന്ധിജയന്തിയോടനുബന്ധിച്ച് ചെറുപുഴ, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ സ്കൂൾ വിദ്യാർഥികൾക്കായി ഗാന്ധി ക്വിസ് മത്സരം സംഘടിപ്പിച്ചു. എം.സി. ബെന്നി ഉദ്ഘാടനം ചെയ്തു. ബിജു മാത്യു പാഴൂർ അധ്യക്ഷത വഹിച്ചു.
കെ.എ. ജോസഫ് കൊച്ചുകുന്നത്തുപറമ്പിൽ, രാജു മാത്യു പാഴൂർ എന്നിവർ നേതൃത്വം നൽകി. കെ.സി. സെബാസ്റ്റ്യൻ ക്വിസ് മാസ്റ്ററായിരുന്നു.
വിജയികൾ എൽപി വിഭാഗം-ഒന്നാംസ്ഥാനം-ദ്രുപത് ജി. കൃഷ്ണ, സെന്റ് തോമസ് എൽപിഎസ് തോമാപുരം. രണ്ടാംസ്ഥാനം-സേറ ജോ ഇളയാനി, സെന്റ് ജോൺസ് എൽപിഎസ് പാലാവയൽ. മൂന്നാംസ്ഥാനം-ദേവശ്രീ വേണു, ഗവ. എച്ച്എസ്എസ് തയ്യേനി.
യുപി വിഭാഗം-ഒന്നാംസ്ഥാനം-എയ്ഡൻ ജോസ് ലാലു, ഗവ.എച്ച്എസ് കോഴിച്ചാൽ. രണ്ടാംസ്ഥാനം-കെ.വി. സായികൃഷ്ണ, ജെഎം യുപിഎസ്, ചെറുപുഴ. മൂന്നാംസ്ഥാനം-ശ്രീപാർവതി നിഖിൽരാജ്, ജെഎം യുപിഎസ്, ചെറുപുഴ.
ഹൈസ്കൂൾ വിഭാഗം-ഒന്നാംസ്ഥാനം-പി.എസ്. അബിൻ കൃഷ്ണ, സെന്റ് ജോൺസ് എച്ച്എസ്എസ് പാലാവയൽ. രണ്ടാംസ്ഥാനം-പി.വി. തന്മയ, സെന്റ് മേരീസ് എച്ച്എസ് ചെറുപുഴ. മൂന്നാംസ്ഥാനം-ശ്രീദേവ് ഗോവിന്ദ്, ഗവ. എച്ച്എസ് പ്രാപ്പൊയിൽ.
ഹയർ സെക്കന്‍ഡറി വിഭാഗം-ഒന്നാംസ്ഥാനം-ടി.വി. അഭിനവ്, ഗവ. എച്ച്എസ്എസ് കമ്പല്ലൂർ. രണ്ടാംസ്ഥാനം-അലൻ മാത്യു, സെന്റ് തോമസ് എച്ച്എസ്എസ് തോമാപുരം, മൂന്നാംസ്ഥാനം-കെ.എൽ. അനാമിക, ഗവ. എച്ച്എസ്എസ് പ്രാപ്പൊയിൽ.