കടലിൽ ചാടിയ യുവ എൻജിനിയറുടെ മൃതദേഹം കണ്ടെത്തി
1596861
Saturday, October 4, 2025 10:14 PM IST
കാഞ്ഞങ്ങാട്: ബേക്കൽകോട്ടയ്ക്ക് സമീപത്തുവച്ച് കടലിൽ ചാടിയ യുവ എൻജിനിയറുടെ മൃതദേഹം കണ്ടെത്തി. കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് ക്ഷേത്രത്തിനു സമീപത്തെ പ്രണവിന്റെ (33) മൃതദേഹമാണ് തൃക്കണ്ണാട് കടലിൽ കണ്ടെത്തിയത്.
പുറംകടലിൽ കണ്ട മൃതദേഹം മത്സ്യത്തൊഴിലാളികൾ വലയിട്ട് കരയ്ക്കെത്തിക്കുകയായിരുന്നു. ബംഗളൂരുവിലെ ഐടി കമ്പനിയിൽ ജോലിചെയ്യുകയായിരുന്ന പ്രണവ് മാസങ്ങളായി വർക്ക് അറ്റ് ഹോം സംവിധാനത്തിലായിരുന്നു. അടുത്തിടെ വിവാഹം നിശ്ചയിച്ചതായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരമാണ് വീട്ടിൽനിന്ന് കാണാതായത്. പിന്നീട് പ്രണവിന്റെ മൊബൈൽ ഫോണും ചെരുപ്പും ആത്മഹത്യാകുറിപ്പും ബേക്കൽ കോട്ടയ്ക്ക് സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. കാഞ്ഞങ്ങാട് സൗത്തിലെ യു.കെ. ജയപ്രകാശിന്റെയും ബിന്ദുവിന്റെയും മകനാണ്. സഹോദരങ്ങൾ: ഡോ. ജെ.പി. വിഷ്ണു, ഡോ. ജെ.പി. അശ്വതി (കോട്ടക്കൽ).