പുതിയ കെഎസ്ആർടിസി ബസിന് സ്വീകരണം നൽകി
1597156
Sunday, October 5, 2025 7:38 AM IST
പരപ്പ: കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്ന് ഒടയംചാൽ-പരപ്പ-വെള്ളരിക്കുണ്ട്-ഭീമനടി-ചെറുപുഴ-ആലക്കോട്-ചെമ്പേരി-പയ്യാവൂർ-ഇരിട്ടി-ചരൾ-പാലത്തിൻകടവ് റൂട്ടിൽ പുതുതായി സർവീസ് ആരംഭിച്ച കെഎസ്ആർടിസി ബസിന് പരപ്പ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. വ്യാപാരി വ്യവസായി ഏകോപനസമിതി പരപ്പ യൂണിറ്റ് പ്രസിഡന്റ് ടി. അനാമയൻ അധ്യക്ഷത വഹിച്ചു. വി. ബാലകൃഷ്ണൻ, കെ.ടി. ദാമോദരൻ, വി. നാരായണൻ, എം.പി. സലിം എന്നിവർ ജീവനക്കാരെ ഷാൾ അണിയിച്ചു.
ബസിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് കെഎസ്ആർടിസിയുടെ ട്രാവൽ കാർഡ് മലയോര മേഖല പാസഞ്ചേർസ് അസോസിയേഷൻ ആലക്കോട് കൃപാ ഏജൻസിയുടെ സഹകരണത്തോടെ സൗജന്യമായി നൽകും. ഇതിനായുള്ള കാർഡുകൾ കിനാനൂർ-കരിന്തളം പഞ്ചായത്ത് അംഗം എം.ബി. രാഘവൻ ബസ് ജീവനക്കാർക്ക് കൈമാറി. മലയോര മേഖല പാസഞ്ചേർസ് അസോസിയേഷൻ കൺവീനർ എം.വി. രാജു, സിപിഎം പരപ്പ ലോക്കൽ സെക്രട്ടറി എ.ആർ. രാജു, എ.ആർ. വിജയകുമാർ, പി. എൻ. രാജ്മോഹൻ , സി.എച്ച്. കുഞ്ഞബ്ദുള്ള, രമണി രവി, അമൽ തങ്കച്ചൻ, എ.ആർ. മുരളി, സ്വർണലത, രമണി ഭാസ്കരൻ, സി.വി. മന്മഥൻ, സി. രതീഷ് എന്നിവർ നേതൃത്വം നൽകി.
കാഞ്ഞങ്ങാട് നിന്ന് ഉച്ചകഴിഞ്ഞ് 3.25ന് പുറപ്പെടുന്ന ബസ് 3.55ന് ഒടയംചാലിലും 4.15ന് പരപ്പയിലും 4.30ന് വെള്ളരിക്കുണ്ടിലും 5.30ന് ചെറുപുഴയിലും ആറിന് ആലക്കോടും എത്തും. 7.30ന് ഇരിട്ടിയിലും 8.45ന് പാലത്തിൻകടവിലും എത്തിച്ചേരും. തിരിച്ച് രാവിലെ 6.20ന് പാലത്തിൻകടവിൽ നിന്ന് പുറപ്പെട്ട് 7.30ന് ഇരിട്ടിയിലും 9.45ന് ചെറുപുഴയിലും എത്തും. അവിടെ നിന്ന് 10 ന് പുറപ്പെട്ട് 11.45ന് കാഞ്ഞങ്ങാട് എത്തിച്ചേരും.