ഹോട്ടലിൽ ഭക്ഷണം കഴിച്ച പിഞ്ചുകുഞ്ഞ് ഉൾപ്പെടെ ആറു പേർക്ക് ഛർദ്ദിയും അസ്വസ്ഥതയും
1597579
Tuesday, October 7, 2025 1:20 AM IST
തൃക്കരിപ്പൂർ: ടൗണിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച പിഞ്ചുകുഞ്ഞ് ഉൾപ്പെടെ ആറു പേർക്ക് ഛർദ്ദിയും അസ്വസ്ഥതയുമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.
വെള്ളാപ്പ് റോഡിന് സമീപത്തെ ടിഎം റസ്റ്റോറന്റിൽ നിന്നും ശനിയാഴ്ച ഫ്രൈഡ് റൈസ് കഴിച്ചവർക്കാണ് ഛർദ്ദി അനുഭവപ്പെട്ടത്.
പേക്കടത്തെ എം. അമൃത(34), ശ്രീയൻ (എട്ട്), ശ്രീനവ് (രണ്ട്) നീതു (34), നിത്യ (ഏഴ്), എം. വിദ്യാധരൻ (68) എന്നിവരാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.
ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഹോട്ടൽ താത്കാലികമായി അടപ്പിക്കുകയും 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.